< Back
India
ഗൗതം ഗംഭീറിന് ഐ.എസ് വധഭീഷണി
India

ഗൗതം ഗംഭീറിന് ഐ.എസ് വധഭീഷണി

Web Desk
|
24 Nov 2021 12:03 PM IST

പരാതിയെ തുടർന്ന് ഗൗതം ഗംഭീറിന്‍റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി

ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ്‌ താരവുമായ ഗൗതം ഗംഭീറിന് ഐ.എസ് വധഭീഷണിയെന്ന് പരാതി. ഗംഭീർ ഡൽഹി പൊലീസിന് പരാതി നൽകി. പരാതിയെ തുടർന്ന് ഗൗതം ഗംഭീറിന്‍റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

ചൊവ്വാഴ്ച രാത്രി ഇ-മെയില്‍ വഴിയാണ് വധഭീഷണി. ഗംഭീറിന്‍റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് ഭീഷണിസന്ദേശം അയച്ചിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു.



2019ലും ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. തനിക്ക് ഫോണിലൂടെ വധഭീഷണികള്‍ വരുന്നുണ്ടെന്നും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഗംഭീര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ക്കും മറ്റ് മേലുദ്യോഗസ്ഥര്‍ക്കും ഗംഭീര്‍ പരാതി നല്‍കിയിരുന്നു.

ക്രിക്കറ്റ് താരമായ ഗംഭീര്‍ 2018ലാണ് കളിയില്‍‌ നിന്നും വിരമിക്കുന്നത്. 2019ൽ കിഴക്കൻ ഡൽഹിയിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായി ലോകസഭാംഗമായി.

Similar Posts