< Back
India

India
ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു
|25 Jan 2022 1:49 PM IST
ഐപിഎൽ 15-ാം സീസണിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ട് ടീമുകളിലൊന്നായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി ഗംഭീറിനെ തെരഞ്ഞെടുത്തിരുന്നു
മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ഗംഭീർ അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ഗംഭീർ അഭ്യർഥിച്ചു.
2018 ൽ ഐപിഎൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായി ഐപിഎല്ലിന്റെ ഭാഗമായിരുന്നു ഗംഭീർ. ഐപിഎൽ 15-ാം സീസണിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ട് ടീമുകളിലൊന്നായ ആർപി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി നിയമിക്കപ്പെട്ടതിന്പിന്നാലെയാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.