< Back
India
ഗസ്സ വംശഹത്യ; കോയമ്പത്തൂരിൽ സിപിഎം-ജമാഅത്തെ ഇസ്‌ലാമി സംയുക്ത പ്രതിഷേധം
India

ഗസ്സ വംശഹത്യ; കോയമ്പത്തൂരിൽ സിപിഎം-ജമാഅത്തെ ഇസ്‌ലാമി സംയുക്ത പ്രതിഷേധം

Web Desk
|
7 Jun 2025 7:07 AM IST

300 ഓളം പേർ പങ്കെടുത്തു

കോയമ്പത്തൂര്‍: ഗസ്സ വംശഹത്യക്കെതിരെ കോയമ്പത്തൂരിൽ സിപിഎം കോയമ്പത്തൂർ ജില്ലാ യൂണിറ്റ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പത്മനാഭൻ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്, മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം, കോയമ്പത്തൂർ ഇസ്‍ലാമിക് ഫെഡറേഷൻ തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെ 300 ഓളം പേർ പങ്കെടുത്തു.


പ്രതിഷേധ പ്രകടനത്തിൽ സംസാരിച്ച ജമാഅത്തെ ഇസ്‍ലാമി ഹിന്ദിന്‍റെ സെക്രട്ടറി അബ്ദുൾ ഹക്കിം ഫലസ്തീനികൾക്കു വേണ്ടി ആഗോള തലത്തിൽ ശബ്ദമുയര്‍ത്തേണ്ടതിന്‍റെയും നീതി തേടേണ്ടതിന്‍റെയും ആവശ്യകത ഉയര്‍ത്തിക്കാട്ടി.

Similar Posts