India

India
ഗുസ്തി താരം ഗീത ഫോഗട്ട് കസ്റ്റഡിയിൽ: നടപടി ജന്തർ മന്ദിറിലെ സമരത്തിൽ പങ്കെടുക്കാനെത്തവേ
|4 May 2023 8:03 PM IST
ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിൽ വെച്ചായിരുന്നു പൊലീസിന്റെ നടപടി
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെതിരെ ജന്തർ മന്ദിറിൽ നടക്കുന്ന സമരത്തിനിടെ ഗുസ്തി താരം ഗീത ഫോഗട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീത ഫോഗട്ടും ഭർത്താവ് പവൻ സരോഹയുമാണ് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായത്.
ജന്തർ മന്ദിറിലേക്ക് പോകാൻ സാധിക്കില്ലെന്നറിയിച്ച പൊലീസ് ഇതിന്റെ കാരണം വെളിപ്പെടുത്തിയില്ല. ഗീതയെ പൊലീസ് തടയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാനെത്തുന്നവരെ പൊലീസ് തടയുകയാണെന്ന വാദങ്ങൾ ശരി വയ്ക്കുന്നതാണ് ഗീത ഫോഗട്ടിനെതിരെയുള്ള നടപടി. തീവ്രവാദികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് താരങ്ങളെ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആരോപണം.