< Back
India
man strangled his wife
India

ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

Web Desk
|
18 May 2024 7:11 AM IST

ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം

ഗസിയാബാദ്: ഭാര്യയെ കഴുഞ്ഞുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ആത്മഹത്യക്ക് മുന്‍പ് യുവാവ് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം.

ഇറ്റാഹ് സ്വദേശികളായ ദമ്പതികൾ ഗസിയാബാദിലാണ് താമസിച്ചിരുന്നത് .ഭര്‍ത്താവ് ലോണിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലും. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായതായി റിപ്പോർട്ടുണ്ട്.വീട്ടുതർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷാള്‍ ഉപയോഗിച്ച് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം മടിയിലിരുത്തി സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവാവിന്‍റെ ഇളയ സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. കട്ടിലില്‍ യുവതിയുടെ മൃതദേഹവും ആത്മഹത്യ ചെയ്ത നിലയില്‍ സഹോദരനെയും കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts