< Back
India

India
അയൽക്കാർ തമ്മിൽ വഴക്ക്; യു.പിയിൽ പതിനൊന്നുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
|4 Feb 2024 12:14 PM IST
ബോധരഹിതയായ കുട്ടിയെ വീട്ടുകാരും പൊലീസും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
ഫിറോസാബാദ്: അയൽക്കാർ തമ്മിലുള്ള വഴക്കിനിടെ പതിനൊന്നുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ റായ്പുര ഗ്രാമത്തിലാണ് സംഭവം നടന്നത്. അയൽവാസിയായ സ്ത്രീയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. അയൽവാസിയായ മനീഷ് എന്നയാളുടെ ഭാര്യ റൂബിയാണ് പ്രതി. വഴക്കിനിടെ തുളസിയെന്ന പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
റൂബിയും തുളസിയും തമ്മില്‍ ചെറിയ വഴക്ക് നടന്നിരുന്നു. ഇതിനിടയില്‍ റൂബി തുളസിയുടെ കഴുത്തിൽ ബലമായി ഏറെനേരം പിടിച്ചു. തുടർന്ന് ബോധരഹിതയായ കുട്ടിയെ വീട്ടുകാരും പൊലീസും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതി റൂബിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.