< Back
India
Girl Dragged,Declining Marriage Proposal crime,crime news india,crime india
India

വിവാഹാഭ്യർത്ഥന നിരസിച്ചു: 16 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് മുടിയിൽ പിടിച്ച് വലിച്ചിഴച്ച 47 കാരൻ അറസ്റ്റിൽ

Web Desk
|
20 Feb 2023 7:36 AM IST

പെൺകുട്ടിയുടെ നില അതീവഗുരുതരമാണെന്ന് പൊലീസ്

റായ്പൂർ: വിവാഹാഭ്യർത്ഥന നിരസിച്ച 16 കാരിയെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരൻ. ഛത്തീസ്ഗഡിലെ റായ്പൂരിലെ ഗുധിയാരി മേഖലയിലാണ് സംഭവം.പെൺകുട്ടിയെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതായാണ് കേസ്.

സംഭവത്തിൽ പ്രതിയായ ഓംകാർ തിവാരി എന്ന മനോജിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷമായിരുന്നു മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചത്. ഈ സംഭവത്തിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായി. ഇതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ഇരയെയും പ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞു. പെൺകുട്ടിയുടെ നില അതീവഗുരുതരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. ആക്രമിക്കപ്പെട്ട പെൺകുട്ടി പ്രതിയുടെ കടയിൽ ജോലിചെയ്യുകയായിരുന്നെന്ന് റായ്പൂർ എസ്എസ്പി പ്രശാന്ത് അഗർവാൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സംഭവം പുറത്തായതോടെ പോലീസ് ഉടൻ നടപടിയെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും സ്എസ്പി പറഞ്ഞു. അതേസമയം, പെൺകുട്ടി ജോലി ഉപേക്ഷിക്കുമെന്ന് പറഞ്ഞതിനാലാണ് പ്രതി ആക്രമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Similar Posts