< Back
India

India
മാറിമറിഞ്ഞ് ഗോവ; കോൺഗ്രസ്- ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം
|10 March 2022 10:14 AM IST
16 സീറ്റിൽ ബിജെപി മുന്നേറുമ്പോൾ 15 സീറ്റിലാണ് കോൺഗ്രസ് ലീഡ് ഉയർത്തുന്നത്
എക്സ്റ്റിപോൾ ഫലങ്ങളെ ശരിവെച്ച് ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റിൽ ബിജെപി മുന്നേറുമ്പോൾ 15 സീറ്റിലാണ് കോൺഗ്രസ് ലീഡ് ഉയർത്തുന്നത്. കോൺഗ്രസിനും ബിജെപിക്കും വെല്ലുവിളിയുയർത്തി തൃണമൂൽ കോൺഗ്രസ് നാല് സീറ്റിൽ ലീഡ് നേടുന്നുണ്ട്. ആം ആദ്മി ഒരു സീറ്റിലും മറ്റുളളവർ നാല് സീറ്റിലും ലീഡ് നേടുന്നു.
ഗോവയിൽ കനത്ത പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിൻറെ നിരാശയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഒരു അട്ടിമറിയും നടക്കില്ലെന്നും, കൂടുതൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു. ഗോവയിൽ ഇത്തവണ തൂക്കു മന്ത്രിസഭ ആയിരിക്കുമെന്നാണ് എക്‌സിറ്റ് പോളുകളിൽ ഏറെയും പ്രവചിക്കുന്നത്.