< Back
India
Chhattisgarh,accidentnews, latest national news,ഛത്തീസ്ഗഢ്,വാഹനാപകടം,
India

ഛത്തീസ്ഗഢിൽ ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേർ മരിച്ചു

Web Desk
|
29 April 2024 9:32 AM IST

അപകടത്തില്‍ 23 പേർക്ക് പരിക്കേറ്റു,നാലുപേരുടെ നില ഗുരുതരം

ബെമെതാര: ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിൽ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു. അപകടത്തിൽ 23പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്‌നിയ സാഹു (60), ഖുശ്ബു സാഹു (39), മധു സാഹു (5), റികേഷ് നിഷാദ് (6), ട്വിങ്കിൾ നിഷാദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. കുടുംബചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം പത്താര ഗ്രാമത്തിലുള്ളവരാണ്. തിരയ്യ ഗ്രാമത്തിലെ കുടുംബ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയവരായിരുന്നു ഇവരെന്നും പൊലീസ് പറയുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി ട്രക്കിൽ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് റായ്പൂരിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Similar Posts