< Back
India

India
ഇറങ്ങാനായി എഴുന്നേറ്റു, ബാലൻസ് തെറ്റി; ഓടുന്ന ബസ്സിൽ നിന്നു പുറത്തേക്ക് വീണ് 50കാരി മരിച്ചു
|23 Oct 2021 3:42 PM IST
.ഹേശ്വരി ബസ്സിൽനിന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
ഓടുന്ന ബസ്സിൽനിന്നു പുറത്തേക്കു വീണ് അൻപതുകാരി മരിച്ചു. സ്റ്റോപ്പിൽ ഇറങ്ങുന്നതിനായി സീറ്റിൽ നിന്ന് എഴുന്നേറ്റപ്പോൾ ബാലൻസ് തെറ്റി വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നു.
കലുഗുമലൈ-രാമലിംഗം റൂട്ടിൽ ഓടുന്ന ബസ്സിലാണ് അപകടമുണ്ടായത്. തെങ്കാശി സ്വദേശി മഹേശ്വരിയാണ് അപകടത്തിൽ പെട്ടതെന്നു വ്യക്തമായിട്ടുണ്ട്. മകളുടെ വിവാഹത്തിനായുള്ള പർച്ചേസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ എന്നാണ് റിപ്പോർട്ടുകൾ.
മഹേശ്വരി ബസ്സിൽനിന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കു പരിക്കേറ്റതാണ് മരണകാരണം എന്നു ഡോക്ടർമാർ പറഞ്ഞു.