< Back
India
67 അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ച് കേന്ദ്രസർക്കാർ
India

67 അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ച് കേന്ദ്രസർക്കാർ

Web Desk
|
29 Sept 2022 10:01 PM IST

2021ലെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നടപടി. നിയമപ്രകാരം ഭാഗികമായോ പൂർണമായോ നഗ്നത പ്രകടിപ്പിക്കുന്ന വെബ്‌സൈറ്റുകൾ നിരോധിക്കാൻ കേന്ദ്രസർക്കാറിന് ഉത്തരവിടാം.

ന്യൂഡൽഹി: 67 അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് കേന്ദ്രസർക്കാറിന്റെ നിർദേശം. പൂനെ കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 63 വെബ്‌സൈറ്റുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തത്.

2021ലെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നടപടി. നിയമപ്രകാരം ഭാഗികമായോ പൂർണമായോ നഗ്നത പ്രകടിപ്പിക്കുന്ന വെബ്‌സൈറ്റുകൾ നിരോധിക്കാൻ കേന്ദ്രസർക്കാറിന് ഉത്തരവിടാം. കേന്ദ്രസർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇത് നിരോധിക്കാനുള്ള ബാധ്യത ഇന്റർനെറ്റ് സേവനദാതാക്കൾക്കുമുണ്ട്.

നേരത്തെയും കേന്ദ്രസർക്കാർ ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും അത് കാര്യക്ഷമമായിരുന്നില്ല. മിറർ യുആർഎല്ലുകളിലൂടെ പല വെബ്‌സൈറ്റുകളുടെ നിരോധനം മറികടക്കുകയായിരുന്നു. ഇപ്പോഴത്തെ നിരോധനവും ഇത്തരത്തിൽ മറികടക്കുമോ എന്ന ആശങ്ക സൈബർ വിദഗ്ധർക്കുണ്ട്.



Similar Posts