< Back
India

India
അസമിൽ സർക്കാർ കുടിയൊഴിപ്പിച്ചവർ മൂന്നു ദിവസമായി ദുരിതത്തിൽ
|26 Sept 2021 7:57 AM IST
പ്രതിഷേധങ്ങക്കിടയിലും ഒഴിപ്പിക്കൽ തുടരനാണ് അസം മുഖ്യമന്ത്രിയുടെ നിർദേശം
അസമിൽ സർക്കാർ കുടിയൊഴിപ്പിച്ചവർ മൂന്നു ദിവസമായി ദുരിതത്തിൽ. മതിയായ ആഹാരവും പാർപ്പിടവുമില്ലാതെ തുറസ്സായ സ്ഥലത്താണ് നിരവധികുടുംബങ്ങൾ കഴിയുന്നത്. പ്രതിഷേധങ്ങക്കിടയിലും ഒഴിപ്പിക്കൽ തുടരനാണ് അസം മുഖ്യമന്ത്രിയുടെ നിർദേശം. ഇത് വരെ 800ഓളം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചിട്ടുള്ളത്. അതേസമയം നടന്ന സംഘർഷത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആവർത്തിച്ചു.അന്വേഷണം നടക്കുന്നതിനാൽ താൻ കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റിട്ടയേർഡ് ജഡ്ജിയാണ് വ്യാഴാഴ്ചയിലെ അക്രമസംഭവങ്ങൾ അന്വേഷിക്കുന്നത്. എന്നാൽ റിട്ടയേർഡ് ജഡ്‌ജിയുടെ അന്വേഷണം അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. അസമിൽ ഗ്രാമീണർക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.