< Back
India
Bengal governor CV Ananda Bose accused of molesting woman working in Raj Bhavan

സി.വി ആനന്ദ ബോസ്

India

ആനന്ദ ബോസിനെതിരെ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയെ തടഞ്ഞ 3 ജീവനക്കാർക്കെതിരെ കേ​സെടുത്ത് പൊലീസ്

Web Desk
|
18 May 2024 12:27 PM IST

പരാതിക്കാരി വെള്ളിയാഴ്ച വൈകീട്ട് കോടതിയിലെത്തി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു

കൊൽക്കത്ത: ഗവർണർ സി.വി ആനന്ദ ബോസിനെതിരെ ലൈംഗികാതിക്രമ പരാതി നൽകുന്നതിൽ നിന്ന് വനിതാ ജീവനക്കാരിയെ തടഞ്ഞതിന് ബംഗാൾ രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്കെതിരെ കേസ്. ​

കൊൽക്കത്ത പൊലീസാണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികാതിക്രമ കേസിലെ പരാതിക്കാരി വെള്ളിയാഴ്ച വൈകീട്ട് കോടതിയിലെത്തി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തത്.

രാജ്ഭവൻ ജീവനക്കാരി ഉൾപ്പെടെ 3 പേർക്കെതിരയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമത്തിനിരയായ യുവതി രാജ്ഭവനിൽ നിന്ന് പുറത്തിറങ്ങുന്നത് ജീവനക്കാരായ മൂന്ന് പേർ തടഞ്ഞുവെന്നാണ് ആരോപണം.

രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയായ ഇവർ ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

Similar Posts