< Back
India
സർവേ നടത്തി വഖഫ് സ്വത്തുവിവരം സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണം; വഖഫ് നിയമത്തിന് ചട്ടമായി
India

സർവേ നടത്തി വഖഫ് സ്വത്തുവിവരം സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണം; വഖഫ് നിയമത്തിന് ചട്ടമായി

Web Desk
|
7 July 2025 11:43 AM IST

പുതിയ വഖഫ് നിയമം സ്റ്റേ ചെയ്യണമോ എന്ന വിഷയം സുപ്രീം കോടതി വിധി പറയാൻ മാറ്റിവെച്ചതിനിടയിലാണ് ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തത്

ന്യൂഡൽഹി: പുതിയ വഖഫ് നിയമം സ്റ്റേ ചെയ്യണമോ എന്ന വിഷയം സുപ്രീം കോടതി വിധി പറയാൻ മാറ്റിവെച്ചതിനിടയിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് ക്രേന്ദ സർക്കാർ. 2025 ഏപ്രിൽ എട്ടു മുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിന്റെ ചട്ടം ജൂലൈ മൂന്നിനാണ് വിജഞാപനം ചെയ്തത്. ചട്ടമനുസരിച്ച് സർക്കാറുണ്ടാക്കിയ പോർട്ടലിൽ വഖഫിന്റെ വിശദാംശങ്ങൾ ചേർക്കണം.ന്യൂനപക്ഷ മന്ത്രാലയത്തിൽ വഖഫ് ചുമതലയുള്ള കേന്ദ്ര സർക്കാറിന്റെ ജോയന്റ് സെക്രട്ടറിക്കായിരിക്കും പോർട്ടലിന്റെയും ഡേറ്റ ബേസിന്റെയും മേൽനോട്ടം നിയന്ത്രണ ചുമതല.

സംസ്ഥാനങ്ങൾ ജോയന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയോഗിക്കണം. വഖഫ് സർവേ നടത്തി സ്വത്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണം.ഓരോ വഖഫ് സ്വത്തിന്റെയും അതിരുകൾ, മുതവല്ലി, മാനേജ്മെന്റ് തുടങ്ങിയ വിവരങ്ങൾ പട്ടികയിൽ വേണം. വിജ്ഞാപനം ചെയ്ത വഖഫ് സ്വത്തുക്കളുടെ പട്ടിക 90 ദിവ സത്തിനകം പോർട്ടലിലും ഡേറ്റബേസിലും അപ് ലോഡ് ചെയ്യണം. അതിനു കഴിഞ്ഞില്ലെങ്കിൽ കാരണം വ്യക്തമാക്കി അടുത്ത 90 ദിവസത്തിനകം അപ്ലോഡ് ചെയ്യണം.

ഫോറം നാല് ഉപയോഗിച്ചാണ് വഖഫ് രജിസ്റ്റർ ചെയ്യേ ണ്ടത്. വഖഫ് നിയമത്തിന്റെ 48-ാം വകുപ്പു പ്രകാരം വഖഫ് സ്വത്തുക്കളുടെ പട്ടിക, പുതിയ വഖഫി ന്റെ രജിസ്ട്രേഷൻ, വഖഫ് രജിസ്റ്ററിന്റെ പരിപാലനവും സമർപ്പണവും, വഖഫ് മുതവല്ലിമാരുടെ അക്കൗണ്ട് പരിപാലനം, ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ തുട ങ്ങിയ നിർദേശങ്ങളുമുണ്ട്. പുതിയ വഖഫ് രജിസ്ട്രേഷൻ നിലവി ലുള്ള വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ, സ്ഥാപനങ്ങളുടെ ഭരണനിർവഹണം, കോടതി കേസുകൾ, തർക്ക പരിഹാരങ്ങൾ, സർവേകൾ, വികസന പദ്ധതിക ൾ തുടങ്ങിയ കാര്യങ്ങളിൽ അപ്പപ്പോഴുള്ള വിവരങ്ങൾ വഖഫ് പോർട്ടലിലും ഡേറ്റ ബേസിലും ലഭ്യ മാകണം. മൊബൈൽ നമ്പറും ഇ-മെയിലും ഉപയോഗിച്ച് ഓരോ മുതവല്ലിയും പോർട്ടലിലും ഡേറ്റ ബേസിലും എൻറോൾ ചെയ്യണം. പോർട്ടലിൽ നിന്ന് ലഭിക്കു ന്ന ഒ.ടി.പി ഉപയോഗിച്ച് കയറിയാൽ വഖഫ് വിശദാംശങ്ങൾ അപ്ലോഡ് ചെയ്യാം. വഖഫ് ബോർഡിനും കലക്ടർക്കും മറ്റു ഉത്തര വാദപ്പെട്ടവർക്കും പോർട്ടൽ നിരീക്ഷിക്കാനാകും.

Related Tags :
Similar Posts