< Back
India

India
മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ്പ നിയന്ത്രിത മേഖലകളിൽ ഇളവ്
|31 March 2022 3:48 PM IST
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഫ്‌സ്പ നിയന്ത്രിത മേഖലകളിൽ ഇളവ്. നാഗാലാൻഡ്,മണിപ്പൂർ അസം സംസ്ഥാനങ്ങളിലാണ് ഇളവ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ സുരക്ഷ മെച്ചപ്പെട്ടെന്നും വിഘടനവാദ ഭീഷണി കുറഞ്ഞെന്നുമുള്ള വിലയിരുത്തലിനെത്തുടർന്നാണ് നടപടി. ഇളവിൽ മണിപ്പൂർ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.
നാഗാലാന്‍ഡില്‍ സൈന്യം നടത്തിയ വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും 14 ഗ്രാമീണര്‍ ഉള്‍പ്പെടെ 15 പേർ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന് നല്‍കപ്പെട്ട പ്രത്യേകാധികാരമാണ് (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്‌സ് -അഫ്‌സ്പ) നിരപരാധികളായ ഗ്രാമീണരുടെ ജീവനെടുത്തതെന്നാണ് ആരോപണം. ഇതോടെ, അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമായിരിരുന്നു.