< Back
India
മുത്തച്ഛനും അമ്മാവനും 12 വർഷത്തോളം പീഡിപ്പിച്ചു; 20 കാരിയുടെ പരാതിയിൽ കേസ്
India

മുത്തച്ഛനും അമ്മാവനും 12 വർഷത്തോളം പീഡിപ്പിച്ചു; 20 കാരിയുടെ പരാതിയിൽ കേസ്

Web Desk
|
22 Sept 2022 8:25 AM IST

സർക്കാർ ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് യുവതി ഗർഭിണിയാണെന്ന് മനസിലായത്

മുംബൈ: 20 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുത്തച്ഛനും അമ്മാവനുമെതിരെ കേസെടുത്തു. മുംബൈയിലാണ് സംഭവം. 12 വർഷത്തോളം ഇരുവരും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ മുത്തശ്ശനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.ഒളിവിൽ പോയ അമ്മാവന് വേണ്ടി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

യുപി സ്വദേശിനിയായ യുവതി ഈ മേയിലാണ് മുംബൈയിലുള്ള മുത്തച്ഛന്റെ വീട്ടിലെത്തിയത്. അടുത്തിടെ അസുഖബാധിതയായ യുവതി പരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. യുവതി രണ്ട് മാസം ഗർഭിണിയായിരുന്നു. അവളുടെ വീട്ടുകാർ വിവരം അറിഞ്ഞപ്പോൾ 43 കാരനായ അമ്മാവൻ ഉത്തർപ്രദേശിലെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തതായി യുവതി സമ്മതിച്ചു.

മുത്തച്ഛനും മുംബൈയിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. 12 വർഷമായി അമ്മാവൻ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മാവനെ പിടികൂടാൻ മുംബൈ പൊലീസ് ഉത്തർപ്രദേശിലേക്ക് സംഘത്തെ അയച്ചിട്ടുണ്ട്. ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Similar Posts