< Back
India

India
ജമ്മുകശ്മീരില്‍ ഗ്രനേഡാക്രമണം; അഞ്ച് പേർക്ക് പരിക്ക്
|26 Oct 2021 1:17 PM IST
സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്കു പരിക്കേറ്റു. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂഞ്ച് സെക്ടറിൽ തുടർച്ചയായ 16-ാം ദിവസവും ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തുകയാണ്.