< Back
India
ഗുജറാത്തില്‍ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു
India

ഗുജറാത്തില്‍ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു

Web Desk
|
12 Oct 2024 8:36 PM IST

19 വയസുകാരനെ ജീവനോടെ രക്ഷപ്പെടുത്തി

ഗാന്ധിനഗർ: ഗുജറാത്തിലെ ജസൽപുർ ഗ്രാമത്തിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു. സ്വകാര്യവ്യക്തിയുടെ നിർമാണ സ്ഥലത്താണ് അപകടമുണ്ടായത്. ഒരാൾ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. 19 വയസുകാരനെയാണ് ജീവനോടെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തകർ ചേർന്ന് ഒമ്പത് മൃതദേഹങ്ങളും പുറത്തെടുത്തു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മതിൽ ഇടിഞ്ഞു വീണ് പത്ത് തൊഴിലാളികളുടേയും ദേഹത്തേക്ക് മണ്ണ് പൂർണമായും പതിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിനായി ഭൂഗർഭടാങ്ക് നിർമ്മിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് മെഹ്‌സാന ജില്ലാ വികസന ഓഫീസർ അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

Similar Posts