< Back
India
rape

പ്രതീകാത്മക ചിത്രം

India

വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയ യുവതിയെ ഗോവയില്‍ വച്ച് പീഡിപ്പിച്ചു; 47കാരന്‍ അറസ്റ്റില്‍

Web Desk
|
25 Aug 2023 1:51 PM IST

ആഗസ്ത് 23നാണ് സംഭവം. ലക്ഷ്മൺ ഷിയാർ എന്ന 47 കാരനാണ് അറസ്റ്റിലായത്

ഗോവ: നോർത്ത് ഗോവയിലെ അസോനോറ ഗ്രാമത്തിലെ റിസോർട്ടിൽ വിനോദസഞ്ചാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഗുജറാത്ത് സ്വദേശിയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 23നാണ് സംഭവം. ലക്ഷ്മൺ ഷിയാർ എന്ന 47 കാരനാണ് അറസ്റ്റിലായത്.

പ്രതിയും യുവതിയും വിമാനത്തിൽ വച്ച് പരസ്പരം സൗഹൃദം സ്ഥാപിക്കുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി പറഞ്ഞു. ഈ ആഴ്ച ആദ്യം ലക്ഷ്മണും യുവതിയും ഗോവ സന്ദര്‍ശിച്ചിരുന്നു.ബുധനാഴ്ച യുവതിയെ ഫോണിൽ വിളിച്ച് അവിടെയുള്ള സൗകര്യങ്ങൾ കാണിക്കാനെന്ന വ്യാജേന അസോനോറയിൽ താന്‍ താമസിക്കുന്ന റിസോർട്ട് സന്ദർശിക്കാനായി ക്ഷണിച്ചു. യുവതിയെത്തിയപ്പോള്‍ മുറിയില്‍ കൊണ്ടുപോയി ലക്ഷ്മണ്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന് അയാൾ അവളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം രൂപീകരിച്ച് നോർത്ത് ഗോവയിലെ മപുസ ടൗണിനടുത്തുള്ള തിവിം ഗ്രാമത്തിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പനാജിയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് അസോനോറ വില്ലേജ്.

Related Tags :
Similar Posts