< Back
India
സംഗീത കച്ചേരിക്കിടെ ഗായികയെ നോട്ടുകൊണ്ട് മൂടി ആരാധകർ- വീഡിയോ
India

സംഗീത കച്ചേരിക്കിടെ ഗായികയെ നോട്ടുകൊണ്ട് മൂടി ആരാധകർ- വീഡിയോ

Web Desk
|
20 Nov 2021 4:57 PM IST

നോട്ടുകള്‍ ബക്കറ്റിലാക്കിയാണ് ഗായികയ്ക്കു മേല്‍ കമിഴ്ത്തുന്നത്

അഹമ്മദാബാദ്: സംഗീത കച്ചേരിക്കിടെ ഗായികയെ നോട്ടുവർഷത്തിൽ മുക്കി ആരാധകർ. ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിക്കാണ് അവിസ്മരണീയ അനുഭവം. ഉർവശി തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ശ്രീ സമസ്ത് ഹിരവാഡി ഗ്രൂപ്പ് സംഘടിപ്പിച്ച തുൾസി വിവാഹ് ആഘോഷത്തിനിടെയാണ് റദാദി സംഗീത കച്ചേരി നടത്തിയത്. വേദിയിൽ ഹാർമോണിയം വായിച്ചു പാടുന്ന ഇവർക്കിടയിലേക്ക് ബക്കറ്റിൽ നിറയെ നോട്ടുമായി ഒരാൾ വരുന്നതും അവ ഗായികയ്ക്ക് മേൽ ചൊരിയുന്നതും കാണാം.

ഗായികയുടെ വേദിയിൽ നിറയെ നോട്ടുകൾ ചിതറിക്കിടക്കുന്നുണ്ട്. തന്റെ ദേഹത്തും ഹാർമോണിയത്തും വീണ നോട്ടുകൾ മാറ്റി ഇവർ പാട്ടു തുടരുന്നുമുണ്ട്. ആരാധക സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് ഇവർ വീഡിയോ പങ്കുവച്ചത്. ഗുജറാത്തി നാടോടി സംഗീതത്തിന്റെ രാജകുമാരി എന്നാണ് ഉർവശി റദാദി സ്വയം വിശേഷിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇവർക്ക് രണ്ടു ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്.

View this post on Instagram

A post shared by Urvashi Radadiya (@urvashiradadiya_official)

Related Tags :
Similar Posts