< Back
India

India
ഡൽഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്‍പ്പ്; ഒരാൾ കൊല്ലപ്പെട്ടു
|21 Oct 2024 12:03 AM IST
ഡൽഹി സ്വദേശി ദീപക് ആണ് കൊല്ലപ്പെട്ടത്
ന്യൂഡൽഹി: ഡൽഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്‍പ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീർപുരിയിലാണു സംഭവം. ഡൽഹി സ്വദേശി ദീപക് ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു.
ഇവിടെ ദീപക്കും സഹോദരനും സുഹൃത്തുക്കളും ഒരു പാർക്കിന് സമീപം നിൽക്കുമ്പോഴായിരുന്നു സംഭവം. ദീപകിന്റെ സുഹൃത്തായ നരേന്ദ്ര, സൂരജ് എന്നിവർ സ്ഥലത്തെത്തുകയും പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തൊട്ടുപിന്നാലെ ഇരുവരും തമ്മില്‍ പരസ്പരം വെടിയുതിര്‍ത്തു.
ദീപകിന്‍റെ കഴുത്തിലും കാലുകളിലും പിന്‍ഭാഗത്തും വെടിയേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നരേന്ദ്രയുടെ പിറകുവശത്തും വെടിയേറ്റിട്ടുണ്ട്. വെടിവയ്പ്പില്‍ സൂരജിനു കാലിലും പരിക്കേറ്റതായാണു വിവരം.
Summary: Gunfight between 2 groups in Delhi's Jahangirpuri, One dies