< Back
India

India
ഹിന്ദുത്വ ശക്തികൾ ജുമുഅ തടസ്സപ്പെടുത്തുന്ന ഗുരുഗ്രാമിൽ നമസ്‌കാരത്തിന് ഗുരുദ്വാരകൾ തുറന്ന് നൽകി സിഖ് സമൂഹം
|19 Nov 2021 7:59 AM IST
നമസ്‌കാരത്തിന് വേണ്ടി സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ തുറന്നു നൽകുമെന്ന് ഗുരുദ്വാരയിലെ ഗുരു സിംഗ് സഭാ മേധാവി
ഹരിയാനയിലെ ഗുരുഗ്രാമിൽ വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തുന്നത് പതിവായ സാഹചര്യത്തിൽ മുസ്ലിംകൾക്ക് ഗുരുദ്വാരകൾ തുറന്ന് നൽകി സിഖ് സമൂഹം. നമസ്‌കാരത്തിന് വേണ്ടി സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ തുറന്നു നൽകുമെന്ന് ഗുരുദ്വാരയിലെ ഗുരു സിംഗ് സഭാ മേധാവി ഷെർദിൽ സിംഗ് സിദ്ദു പറഞ്ഞു. എല്ലാ മതങ്ങളും ഒന്നാണ്, മനുഷ്യത്വത്തിലും മാനവികതയിലും സിഖ് സമൂഹം വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ ഒരു വ്യവസായിയും തന്റെ കട ജുമാ നമസ്‌കാരത്തിനായി ഒഴിഞ്ഞു കൊടുത്തു. നമസ്‌കാരം നിർവഹിക്കാൻ ജില്ലാ ഭരണകൂടാം പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിരുന്നെങ്കിലും നമസ്‌കാരം തടസ്സപ്പെടുത്തുന്നത് പതിവായത്തോടെ പിൻവലിക്കുകയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.