< Back
India
Videoviral video
India

ഓടുന്ന കാറിന് മുകളിൽ പുഷ്-അപ്പും മദ്യപാനവും; യുവാവിനെതിരെ കേസ്-വൈറലായി വീഡിയോ

Web Desk
|
31 May 2023 8:57 AM IST

കാറിന്റെ ഉടമക്ക് 6,500 രൂപ പിഴയും ചുമത്തി

ഗുരുഗ്രാം: നഗരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മദ്യപിക്കുകയും പുഷ്-അപ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.കാറിന്റെ ഉടമക്ക് 6,500 രൂപ പിഴയും ചുമത്തി. ഗുരുഗ്രാം സിറ്റി പൊലീസിന്റേതാണ് നടപടി. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. നാല് പേരാണ് കാറിൽ യാത്ര ചെയ്തത്. ഒരാൾ കാറിന് മുകളിൽ മദ്യ കഴിക്കുന്നതുംപുഷ് അപ്പ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഈ സമയം മറ്റ് മൂന്നുപേർ കാറിന്റെ പുറത്തേക്ക് തല നീട്ടുന്നതും കാണാം.

സംഭവത്തിൽ ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.ലോകേഷ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. നിയമലംഘനത്തിന് ഉപയോഗിച്ച കാർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

റോഡുകളിലെ ഇത്തരത്തിലുള്ള പ്രവൃത്തി ഒരിക്കലും പൊറുപ്പിക്കില്ലെന്ന് ട്രാഫിക് ഡിസിപി വീരേന്ദർ വിജ് പറഞ്ഞു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നതായും സിറ്റി ട്രാഫിക് പൊലീസ് പറഞ്ഞു.


Similar Posts