< Back
India
ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു
India

ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു

Web Desk
|
18 May 2022 11:58 AM IST

ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആയിരുന്നു

ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആയിരുന്നു. ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാർദിക് പ്രതികരിച്ചു.

പട്ടേൽ സംവരണ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേനായ നേതാവാണ് ഇപ്പോൾ കോൺഗ്രസിൽ നിന്നും രാജിവെച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പാർട്ടിക്ക് കനത്ത തിരിച്ചടിയായി ഹാർദിക് പട്ടേലിന്റെ രാജി. ''കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു'' -കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാട്ടീദാർ പ്രവർത്തകനായ ഹാർദിക് കോൺഗ്രസിൽ ചേർന്നത്.

Similar Posts