< Back
India
ഹരിയാന സംഘർഷം: കോൺഗ്രസ്‌ എം.എൽ.എ അറസ്റ്റിൽ
India

ഹരിയാന സംഘർഷം: കോൺഗ്രസ്‌ എം.എൽ.എ അറസ്റ്റിൽ

Web Desk
|
15 Sept 2023 6:44 AM IST

ഫിറോസ്പൂർ ജിർക്ക എം.എൽ.എ മമ്മൻ ഖാനാണ് അറസ്റ്റിലായത്.

ഡൽഹി: ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്‌ എംഎൽഎ അറസ്റ്റിൽ. ഫിറോസ്പൂർ ജിർക്ക എം.എൽ.എ മമ്മൻ ഖാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച എംഎൽഎയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഘർഷം നടക്കുമ്പോൾ നൂഹിലുണ്ടായിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) യാത്രയെ തുടർന്നുണ്ടായ അക്രമത്തിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചതായി ഹരിയാന പൊലീസ് അറിയിച്ചു. ഫോൺ കോൾ രേഖകളും മറ്റു തെളിവുകളും ഉണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മമ്മൻ ഖാൻ ചൊവ്വാഴ്ച ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒക്ടോബർ 19-ന് വാദം കേൾക്കാൻ മാറ്റി.

Similar Posts