< Back
India
bhupinder hooda
India

അവസാന വിജയം കോൺഗ്രസിന്; ആത്മവിശ്വാസത്തില്‍ ഭൂപീന്ദർ സിങ് ഹൂഡ

Web Desk
|
8 Oct 2024 10:39 AM IST

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും ഹൂഡ പറഞ്ഞു

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി ലീഡ് നില തിരിച്ചുപിടിച്ചെങ്കിലും വിജയപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അവസാന വിജയം കോണ്‍ഗ്രസിനെത്ത് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ പൂർണ ആത്മവിശ്വസത്തിലാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. എക്സിറ്റ് പോളുകളെ ശ്രദ്ധിച്ചിട്ടില്ല. ഹരിയാനയിലെയും ജമ്മുകശ്മിയിലെ ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേര കൂട്ടിച്ചേര്‍ത്തു.

46 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വമ്പന്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച് അങ്കത്തിനിറങ്ങിയ കോണ്‍ഗ്രസ് 37 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്.ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Similar Posts