< Back
India
കാണാതായ ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍
India

കാണാതായ ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍

Web Desk
|
23 May 2022 10:13 PM IST

ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്യുകയാണ്.

ഡല്‍ഹി: രണ്ടാഴ്ച മുന്‍പ് കാണാതായ ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഹൈവേയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഡൽഹിയിൽ താമസിച്ചിരുന്ന ഗായികയെ മെയ് 11നാണ് കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. സഹപ്രവര്‍ത്തകരായ രണ്ടു പേര്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഒരു മ്യൂസിക് വീഡിയോ ചിത്രീകരണത്തിനായി സഹപ്രവര്‍ത്തകനായ രോഹിതിനൊപ്പം ഭിവാനിയിൽ പോയതായിരുന്നു ഗായിക. റോഹ്തക്കിലെ മെഹാമിന് സമീപമുള്ള ഒരു ഹോട്ടലിൽ നിന്ന് ഇരുവരും ഭക്ഷണം കഴിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി.

ഭൈറോൺ ഭൈനി ഗ്രാമത്തിലെ മേൽപ്പാലത്തിന് സമീപം ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഈ മൃതദേഹം ഗായികയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്യുകയാണ്.

Summary- The body of a Haryanvi singer, who had been missing for nearly two weeks, was found buried near a highway in Rohtak district

Related Tags :
Similar Posts