< Back
India

India
ഹാഥ്റസിൽ തീർഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ആറ് മരണം
|23 July 2022 9:34 AM IST
ഹരിദ്വാറില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്ന തീർഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്
യുപിയിലെ ഹാഥ്റസിൽ വാഹനാപകടത്തിൽ ആറ് മരണം. ഇന്ന് പുലർച്ചെ 2.15നാണ് അപകടമുണ്ടായത്. ഹരിദ്വാറില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്ന തീർഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.
ട്രക്കിന്‍റെ നിയന്ത്രണം വിട്ടതാണ് എന്നാണ് പൊലീസ് നിഗമനം. അപകടത്തിൽ ഏഴ് പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിലെ ആറുപേരാണ് ഇപ്പോൾ മരണപ്പെട്ടത്. ട്രക്ക് ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്. പൊലീസ് ഇയാൾക്കായുള്ള അന്വേഷത്തിലാണ്.