< Back
India
കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ തല മൊട്ടയടിച്ച് മുഖത്ത് കരി തേച്ചു
India

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ തല മൊട്ടയടിച്ച് മുഖത്ത് കരി തേച്ചു

Web Desk
|
15 Nov 2021 9:16 AM IST

വാദി ഗോത്രത്തില്‍ പെട്ടവരാണ് ഇവിടത്തെ ഗ്രാമവാസികള്‍

കാമുകനൊപ്പം ഒളിച്ചോടിയതിനുള്ള ശിക്ഷയായി യുവതിയുടെ തല മൊട്ടയടിച്ച് മുഖത്ത് കറുത്ത ചായം പൂശി. ഗുജറാത്തിലെ പാടാന്‍ പ്രദേശത്തെ ഹരാജി ഗ്രാമത്തിലാണ് ഈ വിചിത്രസംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

വാദി ഗോത്രത്തില്‍ പെട്ടവരാണ് ഇവിടത്തെ ഗ്രാമവാസികള്‍. പെണ്‍കുട്ടിയുടെ പ്രവൃത്തി സമുദായനിയമങ്ങളുടെ ലംഘനമായി കണക്കാക്കിയാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുമ്പോള്‍ യുവതിയ കരഞ്ഞുകൊണ്ട് നാട്ടുകാരോട് തന്നെ വിട്ടയക്കാന്‍ അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ഒരു കൂട്ടംപുരുഷന്മാര്‍ അവളുടെ മുഖത്ത് കറുത്ത ചായം തേയ്ക്കുകയായിരുന്നു.

യുവതി കാമുകനൊപ്പം ഒളിച്ചോടിയതില്‍ ഗ്രാമവാസികള്‍ അസ്വസ്ഥരായിരുന്നു. അവളുടെ പ്രവൃത്തി ഗോത്രത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നാണ് ഇവരുടെ വാദം. വിവരം ലഭിച്ചയുടന്‍ ജില്ലാ ഭരണകൂടം ഇടപെടുകയും സംഭവസ്ഥലത്തെത്തിയ പൊലീസ് 15 പേരെ പിടികൂടുകയും ചെയ്തു. ഇതുവരെ 17 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വീഡിയോയിൽ വ്യക്തമായി കണ്ട അഞ്ച് പേരെ ചോദ്യം ചെയ്തുവരികയാണെന്നും പടാൻ പൊലീസ് സൂപ്രണ്ട് സുപ്രീത് സിംഗ് ഗുലാത്തി പറഞ്ഞു.

Similar Posts