< Back
India

India
അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ വാദം കേൾക്കൽ പൂർത്തിയായി
|24 Nov 2023 6:00 PM IST
ഹിൻഡൻ ബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം നടപടിയെടുക്കാനാകില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു
ഡൽഹി: അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ വാദം കേൾക്കൽ പൂർത്തിയാക്കി സുപ്രിംകോടതി വിധിപറയാൻ മാറ്റി. അന്വേഷണത്തിന് പുതിയ സംഘത്തെ വേണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.
അന്വേഷണ സംഘത്തിലെ രണ്ട് പേർക്ക് അദാനിയുമായി ബന്ധമുണ്ടെന്ന് ഹരജിക്കാർ ആരോപിച്ചു. എന്നാൽ തെളിവുകൾ ഇല്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കോടതി പറഞ്ഞു. തെളിവുകൾ ഇല്ലാതെ ആരോപണം ഉന്നയിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഹിൻഡൻ ബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം നടപടിയെടുക്കാനാകില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.