< Back
India
കനത്ത മഴ; ഡല്‍ഹിയില്‍ മൂന്ന് കുട്ടികളടക്കം നാല് മരണം
India

കനത്ത മഴ; ഡല്‍ഹിയില്‍ മൂന്ന് കുട്ടികളടക്കം നാല് മരണം

Web Desk
|
2 May 2025 9:29 AM IST

ശക്തമായ കാറ്റും ഇടിമിന്നലും കാരണം 40ലധികം വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും 100 ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ കാറ്റില്‍ വീടിനു മുകളില്‍ മരം വീണ് ദ്വാരക ഖര്‍ഖാരി കനാലില്‍ നാലു പേര്‍ മരിച്ചു. ജ്യോതി എന്ന യുവതിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭര്‍ത്താവ് അജയ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഉഷ്ണതരംഗത്തില്‍ നിന്ന് ആശ്വാസമേകി ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാവിലെയാണ് മഴ പെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് പല നഗരങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ശക്തമായ കാറ്റും ഇടിമിന്നലും കാരണം 40ലധികം വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും 100 ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തു. യാത്രക്കാര്‍ വിമാനങ്ങളുടെ അപ്‌ഡേറ്റുകള്‍ക്കായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

അടുത്ത രണ്ട് മണിക്കൂറില്‍ ശക്തമായ ഇടിമിന്നലിനും 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Similar Posts