< Back
India

India
ഉത്തരേന്ത്യയില്‍ കനത്ത മഴ; വെള്ളക്കെട്ട് രൂക്ഷം
|11 Aug 2024 8:19 PM IST
ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ. വെള്ളക്കെട്ട് രൂക്ഷമായതോടെ ഡല്‍ഹിയിലടക്കം റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. മഴ കനത്തതോടെ ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതോടെ ഹിമാചൽ പ്രദേശില്‍ 280ലധികം റോഡുകൾ അടച്ചു. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളിൽ വെള്ളം കയറി. വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.