< Back
India

India
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു; പൈലറ്റുമാർ ഉൾപ്പടെ ആറുപേർ മരിച്ചു
|18 Oct 2022 12:41 PM IST
കേദാർനാഥ് തീർഥാടകരെ വഹിച്ചുളള ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർ ഉൾപ്പടെ ആറുപേർ മരിച്ചു. കേദാർനാഥ് തീർഥാടകരെ വഹിച്ചുളള ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കാഴ്‌ച മറക്കുന്ന രീതിയിലുള്ള മൂടൽമഞ്ഞാണ് വെല്ലുവിളിയായത്. ഹെലികോപ്റ്റർ പറന്നുയർന്നപ്പോൾ നിരപ്പിൽ നിന്നുള്ള ഉയരം കണക്കുകൂട്ടുന്നതിൽ വന്ന പിഴവായിരിക്കാം അപകടത്തിന് കാരണമായതെന്നും അധികൃതർ പറയുന്നു. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നാണ് വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.