< Back
India
ഹൈക്കോടതി ജാമ്യം നിഷേധിച്ചു; സിദ്ദീഖ് കാപ്പൻ സുപ്രീംകോടതിയിലേക്ക്
India

ഹൈക്കോടതി ജാമ്യം നിഷേധിച്ചു; സിദ്ദീഖ് കാപ്പൻ സുപ്രീംകോടതിയിലേക്ക്

Web Desk
|
4 Aug 2022 6:36 AM IST

കഴിഞ്ഞ 22 മാസമായി തടവിലാണ് സിദ്ദിഖ് കാപ്പൻ

അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ സുപ്രീംകോടതിയിലേക്ക്. ലഖ്‌നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സിദ്ദിഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹാത്രസ് ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലായിരുന്നു യുപി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. 22 മാസമായി തടവിലാണ് സിദ്ദിഖ് കാപ്പൻ.

Related Tags :
Similar Posts