< Back
India

India
ഹിജാബ് വിലക്ക്: ഹരജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും
|5 Sept 2022 6:57 AM IST
ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്
ന്യൂഡൽഹി: ഹിജാബ് വിലക്കിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി കർണാടക സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. കേസ് മാറ്റിവെക്കണമെന്ന ഹരജിക്കാരുടെ അപേക്ഷയെ സുപ്രിംകോടതി എതിർത്തിരുന്നു.