< Back
India
മലയിടിഞ്ഞ് കൂറ്റന്‍ കല്ലുകള്‍ താഴേക്ക്; പാലം തകര്‍ന്ന് ഒമ്പത് മരണം
India

മലയിടിഞ്ഞ് കൂറ്റന്‍ കല്ലുകള്‍ താഴേക്ക്; പാലം തകര്‍ന്ന് ഒമ്പത് മരണം

Web Desk
|
25 July 2021 7:21 PM IST

നിരവധിപേര്‍ മണ്ണിനടയില്‍ കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. മലമുകളില്‍ നിന്ന കൂറ്റന്‍ പാറക്കല്ലുകള്‍ അടര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം തകര്‍ന്ന് ഒമ്പത് വിനോദയാത്രക്കാര്‍ മരിച്ചു. മലയില്‍ നിന്ന് അടര്‍ന്നുവീണ കൂറ്റന്‍ പാറക്കല്ലുകള്‍ വന്ന് പതിച്ചാണ് പാലം തകര്‍ന്നത്. കിന്നാവൂര്‍ ജില്ലയിലെ സാങ്‌ല വാലിയിലാണ് ദുരന്തമുണ്ടായത്.

നിരവധിപേര്‍ മണ്ണിനടയില്‍ കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. മലമുകളില്‍ നിന്ന കൂറ്റന്‍ പാറക്കല്ലുകള്‍ അടര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.

പാലത്തിന് മുകളില്‍ വീണ കല്ലുകള്‍ നദിയിലേക്കും സമീപത്തെ റോഡുകളിലേക്കും തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളും പാറക്കഷ്ണങ്ങള്‍ വീണ് തകര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ജയ്‌റാം താക്കൂറും ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Tags :
Similar Posts