< Back
India

India
ഹിമാചലിൽ മിന്നൽ പ്രളയം; 14 പേർ മരിച്ചതായി റിപ്പോർട്ട് - വീഡിയോ
|20 Aug 2022 11:51 AM IST
ജില്ലയിലെ ഒട്ടേറെ റോഡുകൾ മഴയിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചു പോയി
സിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ മിന്നൽ പ്രളയത്തിലും ഉരുൾ പൊട്ടലിലും 14 പേർ മരിച്ചതായി റിപ്പോർട്ട്. സമീപ ജില്ലകളിലും കനത്ത മഴയിൽ ആൾനാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മണ്ഡി ബാഘി നുല്ലയിൽ വീടു തകർന്നു കാണാതായ പെൺകുട്ടിയുടെ മൃതദേഹം അര കിലോമീറ്റർ അകലെ നിന്നു കണ്ടെടുത്തു. കുടുംബത്തിലെ അഞ്ചു പേരെ ഒഴുക്കിപ്പെട്ടു കാണാതായി. മറ്റൊരു കുടുംബത്തിലെ എട്ടു പേർ ഉരുൾപൊട്ടലിൽ മരിച്ചതായി സംശയിക്കുന്നു. ഇവരുടെ വീട് പൂർണമായും തകർന്നു.
ജില്ലയിലെ ഒട്ടേറെ റോഡുകൾ മഴയിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചു പോയി. റെയിൽവേ പാലം തകർന്നു വീണു. ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയതായും റിപ്പോർട്ടുകളുണ്ട്. ഗതാഗത സംവിധാനവും ആശയ വിനിയമ സൗകര്യങ്ങളും താറുമാറായതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനവും വൈകുകയാണ്.