< Back
India
മുസ്‌ലിംകൾ 50 ശതമാനം കടന്നാൽ മറ്റുള്ളവർക്ക് പിടിച്ചുനിൽക്കാനാവില്ല: ഹിമന്ത ബിശ്വ ശർമ
India

മുസ്‌ലിംകൾ 50 ശതമാനം കടന്നാൽ മറ്റുള്ളവർക്ക് പിടിച്ചുനിൽക്കാനാവില്ല: ഹിമന്ത ബിശ്വ ശർമ

Web Desk
|
12 Dec 2025 11:57 AM IST

വേണ്ടിവന്നാൽ വൃക്ക നൽകാമെന്നും എങ്കിലും വോട്ട് തരില്ലെന്നുമാണ് ഒരു മുസ്‌ലിം യുവാവ്‌ തന്നോട് പറഞ്ഞതെന്ന് ഹിമന്ത പറഞ്ഞു

ഗുവാഹതി: അസമിൽ ജനസംഖ്യാ അധിനിവേശം നടക്കുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുസ്‌ലിം ജനസംഖ്യ 50 ശതമാനം കടന്നാൽ മറ്റുള്ളവർ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട അനധികൃത കുടിയേറ്റം കാരണം തദ്ദേശീയരായ അസം ജനത വലിയ വെല്ലുവിളി നേരിടുകയാണെന്നും 'ആജ് തക്' ചാനൽ പരിപാടിയിൽ ഹിമന്ത പറഞ്ഞു.

1961 മുതൽ തുടർച്ചയായി നാല്- അഞ്ച് ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നതിനാൽ 2021ൽ അസമിലെ മുസ്‌ലിം ജനസംഖ്യ ഏകദേശം 38 ശതമാനമായിരിക്കും എന്നാണ് കണക്കുകൾ പറയുന്നത്. 2027 ആകുമ്പോഴേക്കും ഇത് 40 ശതമാനത്തിലെത്തും. മുസ്‌ലിം ജനസംഖ്യ 50 ശതമാനം കടന്നാൽ മറ്റുള്ളവർക്ക് നിലനിൽപ്പുണ്ടാവില്ലെന്ന് ഹിമന്ത പറഞ്ഞു.

സർക്കാർ പദ്ധതികൾ നോക്കിയല്ല പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൊണ്ടാണ് തനിക്ക് വോട്ട് ചെയ്യാത്തതെന്നും ഹിമന്ത പറഞ്ഞു. ആവശ്യമെങ്കിൽ വൃക്ക ദാനം ചെയ്യാമെന്നും എന്നാലും തനിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് ഒരു മുസ്‌ലിം യുവാവ്‌ തന്നോട് പറഞ്ഞത്. വോട്ട് പ്രത്യയശാസ്ത്രത്തിനാണ് പദ്ധതിക്കല്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും ശർമ പറഞ്ഞു.

സ്വത്വരാഷട്രീയം അസമിൽ അതിജീവനത്തിന് അനിവാര്യമായ കാര്യമാണ്. അസമിലെ ജനസംഖ്യ 1951ൽ 80 ലക്ഷമായിരുന്നു. അത് ഇന്ന് 3.1 കോടിയായി ഉയർന്നു. അതേസമയം തദ്ദേശീയ ജനസംഖ്യ 70 ലക്ഷമായി തുടരുകയാണ്. ബാക്കി 2.4 കോടി കുടിയേറ്റക്കാരാണ്. ഈ ജനസംഖ്യാ വിസ്‌ഫോടനം അസമിന്റെ ഭൂമിക്കും വിഭവങ്ങൾക്കും സാംസ്‌കാരിക പൈതൃകത്തിനും ഭീഷണിയാണെന്നും ഹിമന്ത പറഞ്ഞു.

Similar Posts