< Back
India

India
ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തു; ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ
|15 Dec 2022 5:20 PM IST
ഹിന്ദു മഹാസഭ കർണാടക സംസ്ഥാന പ്രസിഡന്റ് രാജേഷ് പവിത്രൻ (42) ആണ് അറസ്റ്റിലായത്.
മംഗളൂരു: വ്യാപാരിയുടെ ലാപ്‌ടോപിലെ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തെന്ന പരാതിയിൽ ഹിന്ദു മഹാസഭ നേതാവ് അറസ്റ്റിൽ. ഹിന്ദു മഹാസഭ കർണാടക സംസ്ഥാന പ്രസിഡന്റ് രാജേഷ് പവിത്രൻ (42) ആണ് അറസ്റ്റിലായത്. മംഗളൂരു കാവൂർ സ്വദേശി സുരേഷാണ് പരാതിക്കാരൻ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
രാജേഷും പരാതിക്കാരനും ചേർന്ന് ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. എന്നാൽ രാജേഷ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമ്പാദിച്ച പണമാണ് മുടക്കുന്നതെന്നറിഞ്ഞ് സുരേഷ് കൂട്ടുകച്ചവടത്തിൽനിന്ന് പിൻമാറി. ഇതിൽ ക്ഷുഭിതനായ രാജേഷ് സുരേഷിന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്ത് രഹസ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയും കൈകാലുകൾ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു