< Back
India
കശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ സൈന്യം വധിച്ചു
India

കശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ സൈന്യം വധിച്ചു

Web Desk
|
4 Jun 2022 9:38 AM IST

പരിക്കേറ്റ സൈനികരെയും ഒരു നാട്ടുകാരനെയും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വക്താവ് പറഞ്ഞു.

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ സൈന്യം വധിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു സിവിലിയനും പരിക്കേറ്റു.

'തീവ്രവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ കമാൻഡറായ നിസാർ ഖാണ്ഡെ കൊല്ലപ്പെട്ടു. എ.കെ 47 തോക്ക് അടക്കമുള്ള ആയുധങ്ങൾ ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സൈനിക ഓപ്പറേഷൻ തുടരുകയാണ്' - ജമ്മു കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് അനന്ത്‌നാഗ് ജില്ലയിലെ റിഷിപോര മേഖലയിലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പരിക്കേറ്റ സൈനികരെയും ഒരു നാട്ടുകാരനെയും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വക്താവ് പറഞ്ഞു.

Similar Posts