< Back
India

India
മെയ് 7ന് മോക്ഡ്രിൽ നടത്തണം; സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം
|5 May 2025 8:02 PM IST
വ്യോമാക്രമണ മുന്നറിയിപ്പ് സയറൻ സ്ഥാപിക്കാനും നിർദേശം
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർണായക നിർദേശങ്ങൾ. മറ്റന്നാൾ മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ സ്ഥാപിക്കാനും നിർദേശം. സംരക്ഷണം ഒരുക്കാൻ വിദ്യാർഥികൾക്കും ജനങ്ങൾക്കും പരിശീലനം നൽകണമെന്നും നിർദേശം.
അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, സുപ്രധാന പ്ലാന്‍റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതിയും അതിന്‍റെ പരിശീലനവും നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.