< Back
India
സിക്കിമിൽ മഞ്ഞിടിച്ചിൽ; ആറുപേർ മരിച്ചു
India

സിക്കിമിൽ മഞ്ഞിടിച്ചിൽ; ആറുപേർ മരിച്ചു

Web Desk
|
4 April 2023 3:54 PM IST

നിരവധി വിനോദസഞ്ചാരികൾ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന

ഗുവാഹത്തി: സിക്കിമിലെ നാഥു ലാ പർവത ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ ആറുപേർ മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. നിരവധി വിനോദസഞ്ചാരികൾ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഹിമപാതമുണ്ടായപ്പോൾ 150ലധികം വിനോദസഞ്ചാരികൾ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതുവരെ 22 പേരെ രക്ഷപെടുത്തി. ഉച്ചക്ക് 12.20ഓടെയാണ് അപകടമുണ്ടായത്.

സിക്കിം പോലീസ്, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് സിക്കിം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, വാഹന ഡ്രൈവർമാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

Similar Posts