< Back
India
ബിജെപി വനിതാ നേതാവിനെ ഭർത്താവ് കൊന്നു; മൃതദേഹം നദിയിൽ തള്ളി
India

ബിജെപി വനിതാ നേതാവിനെ ഭർത്താവ് കൊന്നു; മൃതദേഹം നദിയിൽ തള്ളി

Web Desk
|
12 Aug 2023 3:55 PM IST

പത്ത് ദിവസങ്ങൾക്ക് മുൻപാണ് ബിജെപി ന്യൂനപക്ഷ സെൽ അംഗമായ സനാ ഖാനെ ജബൽപുരിൽവച്ച് കാണാതായത്

നാഗ്‍പൂർ: നാഗ്‍പൂരിൽ ബിജെപി വനിതാ നേതാവ് സനാ ഖാനെ കാണാതായ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സനയെ ഭർത്താവ് അമിത് സാഹു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ വച്ചായിരുന്നു കൊലപാതകമെന്ന് അമിത് സാഹു പൊലീസിന് മൊഴി നൽകി.

സനയുടെ മൃതദേഹം നദിയിൽ തള്ളിയെന്നാണ് അമിതിന്റെ മൊഴി. അതേസമയം, മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കേസിൽ അമിത്തിനൊപ്പം ഒരാൾകൂടി നാഗ്‍പൂർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

പത്ത് ദിവസങ്ങൾക്ക് മുൻപാണ് ബിജെപി ന്യൂനപക്ഷ സെൽ അംഗമായ സനാ ഖാനെ ജബൽപുരിൽവച്ച് കാണാതായത്. ആഗസ്റ്റ് ഒന്നിന് ജബൽപുരിൽ അമിത്തിനെ കാണാൻ ഇവരെത്തിയെന്ന് കുടുംബം സ്ഥിരീകരിച്ചിരുന്നു.

Similar Posts