< Back
India

India
ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ കാളവണ്ടിയിൽ പുഴ കടന്ന് ഭർത്താവ്
|24 Aug 2022 4:56 PM IST
ആശുപത്രിയിലെത്തിയെങ്കിലും ഭാര്യ ഗുരുതരാവസ്ഥയിലാണ്
ബേതുൽ(മധ്യപ്രദേശ്): ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ കാളവണ്ടിയിൽ കയറ്റി പുഴ കടന്ന് ഭർത്താവ്. മധ്യപ്രദേശിലെ ബേതുലിലാണ് സംഭവം. ദയാറാം ദാൻവെയാണ് മഴ കനത്ത് റോഡുകളിൽ തടസ്സമുണ്ടായതോടെ കാളവണ്ടിയിൽ പുഴ മുറിച്ചുകടന്നത്. പുഴയിൽ കനത്ത ജലപ്രവാഹമുണ്ടായിരുന്നുവെങ്കിലും ഭാര്യ സുഖ്മതിയുമൊത്ത് അദ്ദേഹം ലക്ഷ്യം കാണുകയായിരുന്നു.
സുഖ്മതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ അവസ്ഥ ഗുരുതരമാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ രേണു വെർമ പറയുന്നത്. ശക്തമായ ഛർദ്ദി അവരുടെ കിഡ്‌നിയെ ബാധിച്ചിരിക്കുകയാണെന്നും ആരോഗ്യ നില ഗുരതരമാണെന്നും അവർ അറിയിച്ചു.
husband crossed the river in a bullock cart to take his wife to the hospital in Madhya Pradesh