< Back
India
Wife Kills Husband
India

സഹോദരിയുടെ വിവാഹത്തിന് ടി.വിയും മോതിരവും സമ്മാനം നൽകി; ഭർത്താവിനെ ഭാര്യ അടിച്ചുകൊന്നു

Web Desk
|
24 April 2024 3:05 PM IST

ചന്ദ്രപ്രകാശിനെ ഒരുമണിക്കൂറോളം വടി കൊണ്ടടിക്കുകയും ഇഷ്ടിക കൊണ്ട് തലക്കടിക്കുകയും ചെയ്തതായി പൊലീസ്

ബരാബങ്കി: സ്വന്തം സഹോദരിക്ക് വിവാഹസമ്മാനം നൽകിയതിന് പിന്നാലെ യുവാവിനെ ഭാര്യയും സഹോദന്മാരും മർദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബരാബങ്കിക്ക് സമീപമുള്ള ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്രപ്രകാശ് മിശ്രയെന്ന യുവാവാണ് ഭാര്യവീട്ടുകാരുടെ മർദനത്തെത്തുടർന്ന് കൊല്ലപ്പെട്ടതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സഹോദരിയുടെ വിവാഹത്തിന് സ്വർണമോതിരവും എൽ.സി.ഡി ടിവിയുമാണ് 35 കാരനായ ചന്ദ്രപ്രകാശ് മിശ്ര സമ്മാനമായി നൽകിയത്. ഏപ്രിൽ 26 നാണ് സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഭർത്താവ് സഹോദരിക്ക് സമ്മാനം നൽകുന്നതിൽ ചന്ദ്രപ്രകാശിന്റെ ഭാര്യ ചാബി അസ്വസ്ഥയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കിട്ടു. ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ചാബി തന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. ചാബിയും സഹോദരനും ചന്ദ്രപ്രകാശിനെ ഒരുമണിക്കൂറോളം വടികൊണ്ടടിക്കുകയും ഇഷ്ടിക കൊണ്ട് തലക്കടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

പരിക്കേറ്റ ഇയാളെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അതേസമയം,ഭാര്യയുടെ ആക്രമണ സ്വഭാവം കാരണം ചന്ദ്രപ്രകാശ് കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ചാബിയും സഹോദരന്മാരും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Similar Posts