< Back
India

India
ജിമ്മിലെ പരിശീലനത്തിനിടെ യുവ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
|24 Feb 2023 6:42 PM IST
മരണത്തിന് തൊട്ടുമുമ്പ് വരെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
ഹൈദരാബാദ്: ജിമ്മിലെ പരിശീലനത്തിനിടെ 24ക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ബൊവന്‍പ്പള്ളി സ്വദേശിയും ആസിഫ് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളുമായ വിശാല്‍ ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരണത്തിന് തൊട്ടുമുമ്പ് വരെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പുഷ് അപ്പ് ചെയ്തുകൊണ്ടിരുന്ന വിശാല്‍ അല്‍പ്പ സമയത്തിന് ശേഷം കിതക്കുന്നതും സഹായം ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജിമ്മിലെ മറ്റുള്ളവര്‍ സഹായിക്കുന്നതിനായി ഓടി വരികയും വിശാലിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നേ മരണപ്പെടുകയായിരുന്നു.