< Back
India
Hyderabad youth smokes ganja near police station in viral reel, held
India

പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കഞ്ചാവ് വലിച്ച് യുവാവിന്റെ റീൽ; പിന്നാലെ ജയിൽ

Web Desk
|
29 Dec 2023 8:06 PM IST

അറസ്റ്റിലായ‌‌‌ പ്രതിക്ക് എട്ട് ദി‌വസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

ഹൈദരാബാദ്: കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തുക എന്ന ചൊല്ലിനെ അന്വർഥമാക്കി യുവാവിന്റെ സാഹസം. കഞ്ചാവ് ഉപയോ​ഗവും വിൽപനയുമുൾപ്പെടെ നിയമവിരുദ്ധമാണെന്നിരിക്കെ അത് പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആയാലോ?. എന്നിട്ടത് സോഷ്യൽമീഡിയയിൽ റീലാക്കുകയും കൂടി ചെയ്താലോ?. അത്തരമൊരു സംഭവമാണ് തെലങ്കാനയിൽ ഉണ്ടായത്.

ഹൈദരാബാദ് രാംഗോപാൽപേട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ നിന്നാണ് യുവാവ് കഞ്ചാവ് വലിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്. റീൽ വൈറലായതിനു പിന്നാലെ യുവാവിനെ പൊലീസ് പൊക്കി.

അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് എട്ട് ദി‌വസത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുവാവ് സ്റ്റേഷന് മുന്നിൽ നിന്ന് ലഹരി ഉപയോ​ഗിക്കുന്നതും പിന്നീട് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നതിന്റേയും‌ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.



Similar Posts