< Back
India
ഞാൻ മരിച്ചിട്ടില്ല, വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജമെന്ന് നിഷ ദഹിയ
India

'ഞാൻ മരിച്ചിട്ടില്ല', വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജമെന്ന് നിഷ ദഹിയ

Web Desk
|
10 Nov 2021 7:28 PM IST

ഗുസ്തി താരവും സഹോദരനും വെടിയേറ്റ് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്ത

ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം. നിഷ ദഹിയ തന്നെയാണ് താൻ മരിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്.

ഗുസ്തി താരവും സഹോദരനും വെടിയേറ്റ് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്ത. ഹരിയാനയിലെ സോനിപത്തിൽ നിന്നായിരുന്നു ആക്രമണം നേരിട്ടത്തെന്നും നിഷയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നുമായിരുന്നു വാർത്ത.

അണ്ടർ 23 വിഭാഗത്തിൽ രാജ്യത്തിനായി വെങ്കല മെഡൽ നേടിയ താരമാണ് നിഷ ദഹിയ.

Related Tags :
Similar Posts