< Back
India
ജോലി പോയാലും കുഴപ്പമില്ല; അവസാന നിമിഷം ലീവ് റദ്ദാക്കിയ മാനേജറോട് യുവതി
India

ജോലി പോയാലും കുഴപ്പമില്ല; അവസാന നിമിഷം ലീവ് റദ്ദാക്കിയ മാനേജറോട് യുവതി

ശരത് ഓങ്ങല്ലൂർ
|
26 Feb 2026 3:58 PM IST

പുതിയ തലമുറയിലെ ജീവനക്കാർ ജോലിയേക്കാൾ ഉപരി സ്വന്തം മാനസികാരോഗ്യത്തിനും വ്യക്തിജീവിതത്തിനും മുൻഗണന നൽകുന്നവരാണെന്ന് സോഷ്യൽമീഡിയ

മുംബൈ: വ്യക്തി ജീവിതവും തൊഴിൽ ജീവിതവും എങ്ങനെ ബാലൻസ് ചെയ്യണം എന്ന രീതിയിലുള്ള പലവിധ ചർച്ചകൾ നടക്കുന്ന കാലമാണിത്. വ്യക്തി ജീവിതത്തിനും മാനസികാരോഗ്യത്തിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് ജെൻസികളായ ജീവനക്കാർ. ഓഫീസിൽ നിന്ന് അതിന് വിരുദ്ധമായുള്ള ഇടപെടൽ ഉണ്ടാവുമ്പോഴെല്ലാം അവർ പലരീതിയിൽ പ്രതികരിക്കാറുണ്ട്. ഇപ്പോൾ സിമ്രാൻ എന്നൊരു ജീവനക്കാരി തന്റെ മാനേജർക്ക് നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

സംഭവം ഇങ്ങനെയാണ്. സിമ്രാൻ മാസങ്ങൾക്ക് മുമ്പേ ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു. ലീവ് അപേക്ഷിക്കുകയും ചെയ്തിരുന്നു. യാത്രയുടെ ദിവസങ്ങൾക്ക് മുമ്പ് മാനേജറോട് യാത്രയുടേയും ലീവിന്റേയും കാര്യം ഓർമ്മപ്പെടുത്തുകയും ചെയ്തു. അന്നൊന്നും എതിർപ്പ് പ്രകടിപ്പിക്കാത്ത മാനേജർ യാത്ര ചെയ്യുന്ന അന്ന് എയർപോർട്ടിലെത്തിയ സിമ്രാനോട് ഓഫീസിലേക്ക് അത്യാവശ്യമായി എത്താൻ ആവശ്യപ്പെടുകയായിരുന്നു. വളരെ ഗൗരവമുള്ള ഒരു ജോലി പൂർത്തിയാക്കാനുണ്ട് ലീവ് ഒഴിവാക്കണമെന്നാണ് മാനേജർ പറഞ്ഞത്. എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നാണ് മാനേജർ പറയുന്നത്. ജോലി പോയാലും കുഴപ്പമില്ല എന്നായിരുന്നു സിമ്രാന്റെ മറുപടി. സിമ്രാൻ തന്നെയാണ് ഇക്കാര്യങ്ങൾ പറഞ്ഞ് കൊണ്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

പുതിയ തലമുറയിലെ ജീവനക്കാർ ജോലിയേക്കാൾ ഉപരി സ്വന്തം മാനസികാരോഗ്യത്തിനും വ്യക്തിജീവിതത്തിനും മുൻഗണന നൽകുന്നവരാണെന്ന് ഈ സംഭവം വീണ്ടും അടിവരയിടുന്നുവെന്നാണ് സമൂഹികമാധ്യമത്തിൽ ഉയർന്നുവരുന്ന അഭിപ്രായം. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും സിമ്രാന്റെ ധീരമായ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തത്.

Similar Posts