< Back
India

India
ശശികലയുടെ 100 കോടി വിലമതിക്കുന്ന സ്വത്തുകൂടി ആദായനികുതി വകുപ്പ് കണ്ടുകെട്ടി
|8 Sept 2021 5:00 PM IST
കഴിഞ്ഞ വര്‍ഷവും ആദായനികുതി വകുപ്പ് ഇതുപോലെ ശശികലയുടെ അനധികൃതമായുള്ള 65 സ്ഥലങ്ങള്‍ കണ്ടുകെട്ടിയിരുന്നു
വി കെ ശശികലയുടെ നൂറുകോടി വിലമതിക്കുന്ന സ്വത്തുകൂടി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. സിരുത്തവൂറിന് സമീപം പയ്യാനൂരിലുള്ള സ്വത്താണ് കണ്ടുകെട്ടിയത്. 49 ഏക്കര്‍ ഭൂമിയും ഒരു ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്.ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി.
കഴിഞ്ഞ വര്‍ഷവും ആദായനികുതി വകുപ്പ് ഇതുപോലെ ശശികലയുടെ അനധികൃതമായുള്ള 65 സ്ഥലങ്ങള്‍ കണ്ടുകെട്ടിയിരുന്നു.മൂന്ന് തവണകളായി 1900 കോടി രൂപയുടെ സ്വത്തുകളാണ് ആദായനികുതി വകുപ്പ് ഇതുവരെ മരവിപ്പിച്ചിട്ടുള്ളത്.
അനധികൃത സ്വത്ത് സമ്പാദനത്തിന് 2017 മുതല്‍ നാല് വര്‍ഷം ശശികല ജയില്‍വാസം അനുഭവിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശശികല ജയില്‍ മോചിതയായത്.